Murukkumpuzha - An Online Magazine
Murukkumpuzha
 
Image Rotator
SONG OF THE DAY
USEFUL INFORMATIONS
FRIENDLY LINKS
MUST READ ARTICLES
1 2 3 4 5 6 7 8 9 10 11 12 13 14
  നോമ്പു മുറിക്കുന്ന കത്തി - ലേഖനം
24-08-2010 | Article by salil- kuwait
അസഭ്യമായ ഒരു വാക്ക്, അശ്ലീലതയുടെ ഒരു നോക്ക്, കച്ചവടാവശ്യത്തിനുവേണ്ടിയാണെങ്കില്‍ പോലും കളവു കലര്‍ന്നൊരു വാചകം.. നുണയുടെ സ്പര്‍ശമുള്ളൊരു സന്ദേശം... നിന്റെ നോമ്പു വെറുമൊരു പട്ടിണി നേര്‍ച്ചയായി മാറാന്‍ വേറൊന്നും വേണ്ട. നീ വെറുതേ വെള്ളം പോലും കഴിക്കാതെ കുടലുണങ്ങി പട്ടിണികിടന്നതുകൊണ്ടു നിന്റെ നാഥനു നേടാനൊന്നുമില്ല താനും. പലിശയുടെ ഒരു കണികയെങ്കിലും ,അഥവാ പലിശപ്പണത്തിന്റെ ഒരു തരിയെങ്കിലും നിന്റെ സമ്പത്തില്‍ കടന്നുകൂടിയിട്ടുങ്കില്‍ നീ വെറുതേ നിരാഹാരമിരിക്കാന്‍ മെനക്കെടാതിരിക്കുന്നതാണു ബുദ്ധി.

  മന്ത്രിപ്പണിയിലേക്ക്‌ പ്രവേശിക്കുമ്പോള്‍ - Editorial
21-08-2010 | Article by ഇ.വി ശ്രീധരന്‍
തമിഴ്‌നാട്ടില്‍ അരിക്ഷാമമുണ്ടായി അരിക്ക് വിലകൂടുന്നുവെന്നിരിക്കട്ടെ. ഈ ഘട്ടത്തില്‍ അരിയാഹാരം മാത്രമേ കഴിക്കൂ എന്ന ശീലത്തില്‍ നിന്നു കുറേശ്ശെ മാറണമെന്ന് തമിഴ്‌നാട് ഭക്ഷ്യമന്ത്രി ജനങ്ങളോടപേക്ഷിക്കുന്നുവെന്നു വിചാരിക്കുക.
അന്നേദിവസം തന്നെ ആ മന്ത്രിയുടെ വസതിക്കു മുമ്പില്‍ എത്രയെങ്കിലും ആത്മാഹൂതികള്‍ നടന്നെന്നുവരും.

  ഒരു ജനാധിപത്യ യുഗം ആരംഭിക്കുന്നു - ലേഖനം
16-08-2010 | Article by ഇ.വി ശ്രീധരന്‍
കമ്യൂണിസ്റ്റ് പാര്‍ട്ടികളുടെ പത്താം കോണ്‍ഗ്രസ് 2009 നവംബറില്‍ ന്യൂഡല്‍ഹിയിലാണ് നടന്നത്. കമ്യൂണിസ്റ്റ് ലോകം ഇനി എങ്ങോട്ട് എന്ന ചോദ്യത്തിനുള്ള ഉത്തരത്തിനുവേണ്ടി ലോകത്തെ കമ്യൂണിസ്റ്റുകാരും കമ്യൂണിസ്റ്റ് വിരുദ്ധരും ന്യൂഡല്‍ഹിയിലേക്ക് കാതോര്‍ക്കുകയായിരുന്നു.

  മൂഴിയാറിന്റെ വിസ്മയക്കാഴ്ച്ചകളിലൂടെ - യാത്രാവിവരണം
15-08-2010 | Article by Asha Vidhu
കാടിന്റെ കഥകളും വനയാത്രാ വിവരണങ്ങളും വായിക്കുമ്പോള്‍ പോലും കാടിന്റെ സുഖം ഒരിക്കലെങ്കിലും അനുഭവിച്ചറിഞ്ഞവരുടെ മനസ്സുകളില്‍ ഒരുതരം അസൂയ നിറയും. മാര്‍ഗ്ഗം ലക്ഷ്യത്തേക്കാള്‍ മനോഹരമാകുന്ന ആരണ്യപര്‍വ്വങ്ങളുടെ ഓരോ നിമിഷത്തിലും യാത്രിന്‍ അനുഭവിക്കുന്ന അനിര്‍വ്വചനീയമായ അനുഭൂതിയോടു തോന്നുന്ന തീവ്രമായ അസൂയ.

  പട്ടണം: ഭൂതകാല പ്രൗഢിയിലേക്ക് ഒരു കൈത്തിരി - ലേഖനം
15-08-2010 | Article by പി.ജെ. ചെറിയാന്‍
കഴിഞ്ഞ നാലുവര്‍ഷമായി കേരള ചരിത്ര ഗവേഷണ കൗണ്‍സിലിന്റെ (കെ.സി.എച്ച്.ആര്‍.) നേതൃത്വത്തില്‍ നടക്കുന്ന പട്ടണം ഉത്ഖനനങ്ങളും തുടര്‍ ഗവേഷണ പ്രവര്‍ത്തനങ്ങളും പട്ടണത്തെ ലോകഭൂപടത്തില്‍ അടയാളപ്പെടുത്തിയിരിക്കുന്നു

  ഒരു ബക്കറ്റ്‌ വെള്ളം കിട്ടിയാല്‍ തമിഴന്‍ വരണ്ട - ലേഖനം
08-08-2010 | Article by പി. സുജാതന്‍
പുതുശ്ശേരി രാമചന്ദ്രനും പോണ്ടിച്ചേരിയും തമ്മില്‍ എന്തെങ്കിലും ബന്ധമുള്ളതായി കേട്ടിട്ടില്ല. ഫ്രഞ്ച്‌ കോളനിയും പിന്നീട്‌ കേന്ദ്രഭരണ പ്രദേശവുമായിരുന്ന പുതുശ്ശേരിയെ പോണ്ടിച്ചേരിയെന്ന്‌ വിളിച്ചത്‌ സായിപ്പാകും.

  ''അത് ഞാനല്ല'' എന്ന് പറയുന്ന വലിയ ഒരാള്‍! - ലേഖനം
02-08-2010 | Article by കെ.ജി.മുരളീധരന്‍
എളിമയായിരുന്നു കെ.എം.മാത്യുവിന്റെ മുഖമുദ്ര. വ്യക്തിയെന്ന നിലയിലും പത്രാധിപരെന്ന നിലയിലും അദ്ദേഹത്തിന്റെ ശക്തിയും ചൈതന്യവും 'ഞാന്‍ ഒന്നുമല്ല' എന്ന ഭാവത്തിലുണ്ടായിരുന്നു. മലയാളത്തില്‍ ആത്മകഥാരചനയ്ക്ക് പുതിയ ഭാഷ്യം തീര്‍ത്ത അദ്ദേഹത്തിന്റെ 'എട്ടാമത്തെ മോതിരം' എന്ന പുസ്തകത്തില്‍ ഇതിന് ആവോളം സാക്ഷ്യങ്ങളുണ്ട്.

  ഓര്‍മയിലെ സുഗന്ധമായി മാറുന്ന, എല്ലാവരുടെയും 'മാത്തുക്കുട്ടിച്ചായന്‍' - ലേഖനം
02-08-2010 | Article by ഒ.എന്‍.വി. കുറുപ്പ്‌
ആയിരം പൂര്‍ണചന്ദ്രന്മാരെ ദര്‍ശിക്കാന്‍ കഴിയുന്നത് ഒരപൂര്‍വ ഭാഗ്യമായിട്ടാണ് നാം കരുതാറുള്ളത്. എന്നാലതിനുശേഷവുമൊരു പതിറ്റാണ്ട് കര്‍മനിരതനായിത്തന്നെ ജീവിച്ചിരുന്ന ഒരു കാരണവരെയാണ്, കെ.എം. മാത്യു എന്ന ഏവര്‍ക്കും പ്രിയപ്പെട്ട മാത്തുക്കുട്ടിച്ചായന്റെ നിര്യാണത്തോടെ സാംസ്‌കാരിക കേരളത്തിന് നഷ്ടമായിരിക്കുന്നത്.

  മാധ്യമലോകത്തെ മാര്‍ഗദീപം - ലേഖനം
02-08-2010 | Article by പി.വി. ചന്ദ്രന്‍,
മാധ്യമമേഖലയിലും പുറത്തും നടത്തിയ അമൂല്യമായ സേവനംകൊണ്ട് സര്‍വരുടെയും സ്‌നേഹാദരങ്ങള്‍ നേടി യ സമുന്നതവ്യക്തിത്വമായിരുന്നു 'മലയാളമനോരമ' ചീഫ് എഡിറ്റര്‍ കെ.എം. മാത്യുവിന്റേത്. പ്രഗല്ഭനായ പത്രാധിപര്‍, മാനേജ്‌മെന്റ് വിദഗ്ദ്ധന്‍, സാമൂഹികപരിഷ്‌കര്‍ത്താവ്, മികച്ച എഴുത്തുകാരന്‍ എന്നിങ്ങനെ അദ്ദേ ഹത്തിന് വിശേഷണങ്ങള്‍ പലതുണ്ട്.

  തിരിയില്‍നിന്ന് കൊളുത്തിയ പന്തം - ലേഖനം
01-08-2010 | Article by ടി. പത്മനാഭന്‍
കെ.എം. മാത്യുവിന്റെ നിര്യാണത്തോടെ പത്രപ്രവര്‍ത്തനരംഗത്ത്, ഒരു കാലഘട്ടത്തിന് തിരശ്ശീല വീഴുകയാണ്. പുതുതലമുറയ്ക്ക് പ്രചോദനം പകര്‍ന്നുകൊണ്ട് അദ്ദേഹത്തിന്റെ ഓര്‍മകള്‍ എന്നെന്നും നിലനില്‍ക്കും

1 2 3 4 5 6 7 8 9 10 11 12 13 14
     
HIT 96.7 FM LIVE !
Copyright 2009 Murukkumpuzha.com. | Add to Favorites | Director : Hudson Sunny | Designed & Developed by Tulip Web Media    Facebook Del.icio.us Digg