Murukkumpuzha - An Online Magazine
Murukkumpuzha
 
Image Rotator
SONG OF THE DAY
USEFUL INFORMATIONS
FRIENDLY LINKS
MUST READ ARTICLES
പ്രവാസിക്ഷേമ പദ്ധതി :: 05-05-2010 :: Submitted by


ജീവിതം കാലം മുഴുവന്‍ വിദേശത്തു പണിയെടുത്തു നാടിന്‍റെ സാമ്പത്തിക നട്ടെല്ലായി വര്‍ത്തിക്കുന്നവരാണു വിദേശമലയാളികള്‍. എന്നാല്‍ അവരുടെ ക്ഷേമം അടുത്തകാലം വരെ അധികാരികളുടെ പ്രധാന അജന്‍ഡകളിലൊന്നും ഉണ്ടായിരുന്നില്ല . ഇടയ്ക്കിടയ്ക്കു പല പദ്ധതികള്‍ പ്രഖ്യാപിക്കപ്പെടുമെങ്കിലും അതില്‍പ്പലതും പ്രഖ്യാപനമായിത്തന്നെ ഒതുങ്ങുകയാണു പതിവ്.

പ്രവാസി മലയാളികളുടെ പുനരധിവാസവും സാമൂഹിക സുരക്ഷിതത്വവും ഉറപ്പുവരുത്താന്‍ കേരള സര്‍ക്കാരിന്‍റെ നോര്‍ക്കാ വകുപ്പാണു പ്രവാസിക്ഷേമ പദ്ധതി ആരംഭിച്ചത്. പദ്ധതിയുടെ നടത്തിപ്പിനു കേരളീയ പ്രവാസിക്ഷേമ ബോര്‍ഡും രൂപവത്കരിച്ചു. ഇക്കഴിഞ്ഞ ജനുവരി ഒന്നിനു ബോര്‍ഡ് നിലവില്‍ വന്നു. 14 അംഗ ബോര്‍ഡിന്‍റെ ചെയര്‍മാന്‍ ടി.കെ ഹംസ. പ്രവാസി ജീവിതത്തിനു ശേഷവും കാര്യമായ സമ്പാദ്യമൊന്നും ഇല്ലാത്തവരെ സഹായിക്കുകയാണു പ്രവാസി ക്ഷേമനിധിയുടെ ലക്ഷ്യം. 40 ലക്ഷം പ്രവാസികളില്‍ 15 ലക്ഷം പേര്‍ ക്ഷേമനിധിയില്‍ അംഗങ്ങളാകുമെന്നാണു കണക്കാക്കുന്നത്.

പ്രവാസിക്ഷേമ പദ്ധതിയുടെ ഏറ്റ വും പ്രധാന ആനുകൂല്യമാണു പെന്‍ഷന്‍. അഞ്ചു വര്‍ഷത്തില്‍ കുറയാതെ അംശദായം അടച്ചിട്ടുള്ള 60 വയസു കഴിഞ്ഞ അംഗങ്ങള്‍ക്കു പെന്‍ഷന്‍ നല്‍കും. പ്രവാസി കേരളീയരില്‍ വിദേശത്തു ജോലി ചെയ്തിരുന്നവര്‍ക്കു മിനിമം 1000 രൂപയും മറ്റു സംസ്ഥാനങ്ങളില്‍ ജോലി ചെയ്തിരുന്നവര്‍ക്ക് 500 രൂപയുമാണു പെന്‍ഷന്‍ . അഞ്ചു വര്‍ഷത്തില്‍ കുറയാതെ അംശദായം അടച്ചിട്ടുള്ളവരില്‍ മരിച്ചവരുടെ ആശ്രിതര്‍ക്കു പെന്‍ഷന്‍ തുകയുടെ 50% പെന്‍ഷനായി നല്‍കും. ക്ഷേമനിധിയില്‍ മൂന്നു വര്‍ഷത്തില്‍ കുറയാതെ അംശദായം അടച്ചിട്ടുള്ളവരും മറ്റു ജോലികള്‍ ചെയ്യാന്‍ കഴിയാത്തവിധം ശാരീരിക വൈകല്യമുള്ളവരുമായ അംഗങ്ങള്‍ക്കു പെന്‍ഷന്‍ തുകയുടെ 40% അവശതാ പെന്‍ഷനായി നല്‍കും.

പദ്ധതിയില്‍ അംഗമായിരിക്കെ അസുഖം മൂലമോ അപകടം മൂലമോ മരണമടയുന്ന അംഗങ്ങളുടെ ആശ്രിതര്‍ക്കു ധനസഹായം നല്‍കുന്നതിനുള്ള പദ്ധതിയും ക്ഷേമപദ്ധതിയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഈ പദ്ധതിപ്രകാരം മരണമടയുന്ന വിദേശത്തുള്ള അംഗത്തിന്‍റെ ആശ്രിതര്‍ക്ക് 50,000 രൂപയും മറ്റു സംസ്ഥാനങ്ങളില്‍ താമസിക്കുന്ന അംഗങ്ങളുടെ ആശ്രിതര്‍ക്ക് 25,000 രൂപയും കല്പിതാംഗത്തിന്‍റെ ആശ്രിതനു 20,000 രൂപയും ധനസഹായമായി നല്‍കും. കല്‍പിത അംഗങ്ങള്‍ ഒഴികെയുള്ള അംഗങ്ങളുടെ പ്രായപൂര്‍ത്തിയായ പെണ്‍മക്കളുടെയും വനിതാ അംഗങ്ങളുടെയും വിവാഹച്ചെലവിന് 5000 രൂപ ധനസഹായം നല്‍കും. വിധവകളുടെ പുനര്‍വിവാഹത്തിനും ഈ ആനുകൂല്യം ലഭിക്കും. കൂടാതെ 3000 രൂപ നിരക്കില്‍ ഒരു വനിതാ അംഗത്തിനു പരമാവധി രണ്ടു തവണ പ്രസവാനുകൂല്യവും നല്‍കും. വിവാഹ ധനസഹായത്തിനും പ്രസവാനുകൂല്യത്തിനും അപേക്ഷിക്കുന്നവര്‍ തുടര്‍ച്ചയായി രണ്ടു വര്‍ഷം അംശദായം അടച്ചിരിക്കണം.

ഗുരുതരമായി രോഗം ബാധിച്ച അംഗങ്ങളുടെയും കല്‍പ്പിത അംഗങ്ങളുടെയും ചികിത്സയ്ക്കു മുഴുവന്‍ അംഗത്വ കാലയളവില്‍ 5000 രൂപ ചികിത്സാസഹായം നല്‍കുന്നതിനുള്ള പദ്ധതിയും വിഭാവനം ചെയ്തിട്ടുണ്ട്. കൂടാതെ അംഗങ്ങളുടെ മക്കള്‍ക്കു വിദ്യാഭ്യാസാനുകൂല്യം നല്‍കുന്നതിനുള്ള പദ്ധതി അംഗങ്ങള്‍ക്കുള്ള ഇന്‍ഷ്വറന്‍സ് പരിരക്ഷ, സ്വയംതൊഴില്‍ വായ്പ, ഭവനവായ്പ എന്നിവയും ക്ഷേമപദ്ധതിയിലുണ്ട്. ചികിത്സാ സഹായം, മരണമടയുന്ന അംഗങ്ങളുടെ ആശ്രിതര്‍ക്കുള്ള ധനസഹായം, ഇന്‍ഷ്വറന്‍സ് പരിരക്ഷ എന്നീ ക്ഷേമപദ്ധതികള്‍ അംശദായം അടയ്ക്കാനാരംഭിക്കുന്ന തീയതി മുതല്‍ പ്രാബല്യത്തില്‍ വരുന്ന നിലയില്‍ നടപ്പിലാക്കും. 55 വയസു കഴിഞ്ഞ പ്രവാസി മലയാളികള്‍ക്കു ചികിത്സാ സഹായം പെന്‍ഷന്‍ ഉള്‍പ്പെടെയുള്ള വാര്‍ധക്യകാല സഹായങ്ങള്‍, ആശ്രിതര്‍ക്കുള്ള പ്രത്യേക സഹായം എന്നിവയും പ്രവാസി ക്ഷേമബോര്‍ഡ് ആസൂത്രണം ചെയ്യുന്നുണ്ട്.

ക്ഷേമനിധി അംഗത്വത്തിനുള്ള അപേക്ഷാ ഫോറം തിരുവനന്തപുരത്തെ ക്ഷേമനിധി ഓഫിസില്‍ നിന്നും നോര്‍ക്കാ റൂട്ട്സിന്‍റെ തിരുവനന്തപുരം, കൊച്ചി, കോഴിക്കോട് ജില്ലകളിലെ അറ്റസ്റ്റേഷന്‍ കേന്ദ്രങ്ങളില്‍ നിന്നും മറ്റു ജില്ലാ കലക്റ്ററേറ്റുകളിലെ നോര്‍ക്കാ സെല്ലുകളില്‍ നിന്നും സൗജന്യമായി ലഭിക്കും. ണണണ.ജഞഅഢഅടകണഋഎഅഞഋഎഡചഉ.ഛഞഏ എന്ന വെബ്സൈറ്റില്‍ നിന്നും അപേക്ഷ ഡൗണ്‍ലോഡ് ചെയ്യാം.

അംഗത്വം ലഭിച്ചാല്‍ വിദേശത്തു ജോലിചെയ്ത പ്രവാസി കേരളീയര്‍ പ്രതിമാസം 300 രൂപയും മറ്റുള്ളവര്‍ 100 രൂപയുമാണു അംശദായം അടയ്ക്കേണ്ടത്. പ്രതിമാസ,ത്രൈമാസ,അര്‍ധ വാര്‍ഷിക തവണകളായും ഇതടയ്ക്കാം. 15,000 അപേക്ഷകള്‍ ഇതിനകം ബോര്‍ഡിനു ലഭിച്ചിട്ടുണ്ട്. ഇവരുടെ തിരിച്ചറിയല്‍ കാര്‍ഡ് ഈ മാസം അവസാനത്തോടെ നല്‍കിത്തുടങ്ങും.

മാര്‍ച്ച് അവസാനത്തോടെയാണ് അംശദായം സ്വീകരിച്ചു തുടങ്ങുക. പദ്ധതിയുടെ പ്രചരണത്തിനു പ്രവാസി കേരളീയ ക്ഷേമനിധി ബോര്‍ഡ് ബോധവത്കരണ പരിപാടികള്‍ സംഘടിപ്പിക്കുന്നുണ്ട്. ഇതുമായി ബന്ധപ്പെട്ട സെമിനാര്‍ കഴിഞ്ഞ ആഴ്ച തിരുവനന്തപുരത്തു നടന്നു. നാളെ എറണാകുളത്തും 16നുകോഴിക്കോട്ടും സെമിനാറുകള്‍ നടക്കും.



Recently Posted Comments
No comments have been made yet.

Submit your comment below
We log your IP for security reasons.
Name
Email
(optional)
:: Comment ::
Characters Left
     
HIT 96.7 FM LIVE !
Copyright 2009 Murukkumpuzha.com. | Add to Favorites | Director : Hudson Sunny | Designed & Developed by Tulip Web Media    Facebook Del.icio.us Digg