Murukkumpuzha - An Online Magazine
Murukkumpuzha
 
Image Rotator
SONG OF THE DAY
USEFUL INFORMATIONS
FRIENDLY LINKS
MUST READ ARTICLES
മനുഷ്യനു തടഞ്ഞുനിര്‍ത്താന്‍ കഴിയാത്ത, പ്രകൃതിയുടെ പ്രതിഭാസം. :: 05-04-2010 :: Submitted by

പ്രകൃതി കനിഞ്ഞു നല്‍കിയ വിഭവങ്ങള്‍കൊണ്ടു സമൃദ്ധമായ കേരളം ഒരുതുള്ളി വെള്ളത്തിനു കേഴുന്ന നാള്‍ വിദൂരമല്ല. ആഗോള താപനത്തിന്‍റെ വിപത്തു കേരളത്തെയും ബാധിച്ചു തുടങ്ങിയെന്ന സൂചന കേന്ദ്ര,സംസ്ഥാന സര്‍ക്കാരുകള്‍ അറിയിച്ചു കഴിഞ്ഞു. ശുദ്ധജല തടാകങ്ങള്‍ വരണ്ടുണങ്ങാന്‍ അധിക സമയം വേണ്ടെന്നും രണ്ടു മാസത്തിനകം കേരളം രൂക്ഷമായ വരള്‍ച്ചയെ അഭിമുഖീകരിക്കുമെന്നാണു വിദഗ്ദ്ധര്‍ ചൂണ്ടിക്കാണിക്കുന്നത്.

കുടിവെള്ളത്തിനു മുട്ടു വന്നിട്ടില്ലാത്ത കേരളത്തിലെ ഗ്രാമങ്ങളില്‍ ഇന്നു കാണുന്നത് വെള്ളം ശേഖരിക്കാന്‍ കിലോമീറ്ററുകള്‍ താണ്ടുന്ന സ്ത്രീകളെ. സര്‍ക്കാര്‍ സംവിധാനങ്ങളിലൂടെ നല്‍കുന്ന വെള്ളം ശേഖരിക്കാന്‍ ഓരോ പഞ്ചായത്തിലും നീണ്ട ക്യൂ കാണാം. ആദിവാസി ഊരുകളില്‍ മഴമരങ്ങളില്‍ നിന്ന് ഊറിവരുന്ന ജലം പിടിക്കാന്‍ തമ്മിലടിയാണുനടക്കുന്നത്. സ്വകാര്യ കമ്പനികള്‍ കുപ്പിവെള്ള സംസ്കാരം വളര്‍ത്താന്‍ നിറം കലര്‍ത്തിയ പാനീയങ്ങള്‍ ക്രമാതീതമായി ഇറക്കുന്നു. വിഴിഞ്ഞം പഞ്ചായത്തില്‍ ഒരു കുടം വെള്ളത്തിനു മൂന്നു രൂപ നിരക്കില്‍ വെള്ളക്കൊള്ളയാണു നടക്കുന്നത്. ജനം ഒരു തുള്ളി വെള്ളത്തിനു വലഞ്ഞിട്ടും പരിഹാരം വൈകുന്നത് അധികാരികള്‍ക്കു ദാഹമില്ലാഞ്ഞിട്ടോ.

അന്തരീക്ഷത്തില്‍ ചൂടിന്‍റെ കാഠിന്യം ഏറുന്നു. തണല്‍മരങ്ങള്‍ ഇല്ലാതെ റോഡും വീടും ചുട്ടു പെള്ളുന്നു. പുല്‍ക്കൊടികള്‍ കരിഞ്ഞുണങ്ങുന്നു. കഠിന ചൂടാണ് കേരളത്തിലെ ഗ്രാമങ്ങളില്‍ ഉള്‍പ്പെടെ അനുഭവപ്പെടുന്നത്. വടക്കേ ഇന്ത്യയില്‍ സൂര്യതാപമേറ്റു മരിക്കുന്നവരുടെ സംഖ്യ ദിനേന വര്‍ധിക്കുന്നു. കന്നുകാലികള്‍ കൂട്ടത്തോടെ ചത്തൊടുങ്ങുന്നു. കേരളത്തിലെയും സ്ഥിതി വ്യത്യസ്തമല്ല. സംസ്ഥാനത്തെ പകല്‍ച്ചൂട് ഇപ്പോള്‍ 36 മുതല്‍ 42 വരെ ഡിഗ്രി സെല്‍ഷ്യസാണ്. മഴക്കാലത്തിന്‍റെ വരവിനും വ്യത്യാസം സംഭവിച്ചിട്ടുണ്ട്. വേനല്‍ മഴയുടെ സാധ്യത ഈ മാസം പകുതിക്കു ശേഷമുണ്ടാകുമെന്ന പ്രതീക്ഷ മാത്രമാണ് കാലാവസ്ഥാ അധികൃതര്‍നല്‍കുന്നത്.

ചൂടു കൂടുംതോറും ഭൂമിയിലെ ജലാംശം വറ്റിക്കൊണ്ടിരിക്കുന്നു. കേരളം വിട്ടാല്‍ പച്ചവെള്ളം വില്‍ക്കുന്ന തട്ടുകടകള്‍ കൂണുപോലെ ആരംഭിക്കുന്ന കാഴ്ച കാണാം. ഇതെല്ലാം കാണിക്കുന്നത് ആഗോള താപനത്തിന്‍റെ പരിണത ഫലങ്ങള്‍.

മനുഷ്യനു തടഞ്ഞുനിര്‍ത്താന്‍ കഴിയാത്ത, പ്രകൃതിയുടെ പ്രതിഭാസം. നിര്‍ദയമായ ഭൂചൂഷണം കാരണം പ്രകൃതിയുടെ സന്തുലിതാവസ്ഥ നഷ്ടപ്പെട്ടിരിക്കുന്നു. കൊച്ചു കേരളത്തെ ലോകം അറിയുന്നത്, സ്വച്ഛമായ കാലാവസ്ഥയെ മുന്‍നിര്‍ത്തിയാണെന്ന് ഇനി നമുക്കഹങ്കരിക്കാന്‍ കഴിയില്ല.

വരള്‍ച്ച നേരിടാന്‍ സംസ്ഥാന ജലവിഭവ വകുപ്പ് 40 കോടിരൂപയാണു ചെലവഴിക്കാന്‍ തീരുമാനിച്ചിരിക്കുന്നത്. പ്രകൃതിയുടെ വരദാനമായ മഴക്കാടുകള്‍ നശിപ്പിക്കാന്‍ വ്യഗ്രത കാട്ടിയവര്‍ മറ്റുള്ളവര്‍ക്കും നാശം എത്തിച്ചിരിക്കുന്നു. വികസനത്തിനു വേണ്ടി നശിപ്പിക്കപ്പെട്ട ഓരോ മരവും ചൂടിനെ തടഞ്ഞു നിര്‍ത്താന്‍ കഴിവുള്ള ആയുധങ്ങളായിരുന്നുവെന്ന് കുടിവെള്ളം അന്യമാകുന്ന ഈ സമയത്തെങ്കിലും നാം ചിന്തിക്കേണ്ടിവരും.

ഭൂഗര്‍ഭ ജലനിരപ്പ് ക്രമാതീതമായി താഴ്ന്നിരിക്കുന്നു. കിണറുകളില്‍ ജലത്തിനു പകരം പാറകള്‍ പ്രത്യക്ഷപ്പെടുന്നു. വിവിധ വകുപ്പുകളുടെ പഠനത്തില്‍ നിന്ന്, ഭൂജലനിരപ്പ് കഴിഞ്ഞ വര്‍ഷത്തെക്കാള്‍ 28% കുറഞ്ഞതായി കാണുന്നു. ഉപരിതല ജലസ്രോതസുുകളെക്കുറിച്ചു പഠനം നടത്തി പത്തു ദിവസത്തിനുള്ളില്‍ റിപ്പോര്‍ട്ടു നല്‍കാനാണു സര്‍ക്കാര്‍ ഭൂജല വകുപ്പിനോടാവശ്യപ്പെട്ടിരിക്കുന്നത്. സാധാരണക്കാരന്‍ മുതല്‍ കോടീശ്വരന്‍ വരെ കുടിക്കാന്‍ പച്ചവെള്ളമാണുപയോഗിക്കുന്നതെന്ന സത്യം വരള്‍ച്ച ബാധിക്കുമ്പോള്‍ നമുക്കു തീവ്രമായി ബോധ്യമാകും.

മറ്റ് ഏതു സംസ്ഥാനത്തു വരള്‍ച്ച പിടിപെട്ടിരുന്നപ്പോഴും 44 പ്രധാന നദികളാല്‍ സമൃദ്ധമായ കേരളം വരള്‍ച്ചെന്ന വ്യാധിയില്‍ നിന്ന് അകന്നു നിന്നിരുന്നു. എന്നാല്‍, ഇപ്പോള്‍ കേരളത്തിലെ നദികള്‍ നീരൊഴുക്കു കുറഞ്ഞു വറ്റിവരളാന്‍ തുടങ്ങിയിരിക്കുന്നു. മഴക്കാടുകളും കാവുകളും കണ്ടല്‍ക്കാടുകളും നഷ്ടപ്പെട്ടു കൊണ്ടിരിക്കുന്നു. ചൂടിനെ പ്രതിരോധിക്കാനും ഭൂമിയിലെ ജലത്തെ സംരക്ഷിക്കാനും കഴിയുന്ന മരങ്ങള്‍ അത്യാവശ്യമാണെന്ന തിരിച്ചറിവിനു വൈകി. സംസ്ഥാന സര്‍ക്കാര്‍ വനസംരക്ഷണത്തിനു നിരവധി പ്രവര്‍ത്തനങ്ങള്‍ നടത്തുന്നുണ്ട്. മരങ്ങള്‍ വച്ചുപിടിപ്പിക്കാന്‍ ചെലവഴിക്കുന്ന ഫണ്ടിനു കണക്കില്ല.

എന്നാല്‍ ഒരു മരം പോലും വളര്‍ന്നു വരുന്നില്ലെന്നതാണു സത്യം. സ്കൂളുകള്‍ വഴി കുട്ടികള്‍ക്കായി നമ്മുടെ മരം പദ്ധതി ആവിഷ്കരിച്ചു. റോഡുകള്‍ക്കിരുവശത്തും മരം വച്ചുപിടിപ്പിക്കുന്ന പദ്ധതി. വനവത്കരണ പദ്ധതി, സര്‍ക്കാര്‍ ഓഫിസുകളോടു ചേര്‍ന്നു മരം നടല്‍ പദ്ധതി തുടങ്ങി ഒരു പിടി പദ്ധതികള്‍ നടപ്പിലാക്കിയിട്ടുണ്ട്. ഇവയൊന്നും ഫലത്തില്‍ കേരളത്തിനു ഗുണം ചെയ്തിട്ടില്ല. മരം വളര്‍ത്തുന്ന പദ്ധതികളെക്കാള്‍ കൂടുതല്‍ മരം മുറിക്കുന്ന പദ്ധതികളാണ്. വരാനിരിക്കുന്ന വന്‍ ദുരന്തത്തിന്‍റെ ലക്ഷണങ്ങള്‍ മുന്‍കൂട്ടിക്കണ്ടെങ്കിലും പാഴ്വേലകള്‍ നിര്‍ത്തി ക്രിയാത്മകമായ പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കേണ്ടതുണ്ട്. ഇതിനു സര്‍ക്കാരും ജനങ്ങളും ഒന്നിച്ചു പ്രവര്‍ത്തിക്കണം.

കോപ്പന്‍ഹേഗന്‍ ഉച്ചകോടിയിലും ആഗോള താപന വിപത്തു തടയുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ ഓരോ രാജ്യവും നടത്തണമെന്നാണ് ആഹ്വാനം ചെയ്തിരിക്കുന്നത്. ചെറുതെങ്കിലും നമ്മുടെ കേരളം ആഗോള താപനം തടയുന്നതിനു ലോകത്തിനു തന്നെ മാതൃക കാട്ടണം. കാരണം, ഇന്നുവരെ യഥാര്‍ഥ വരള്‍ച്ചയെന്തെന്നു നാം അറിയേണ്ടിവന്നിട്ടില്ല. ഇപ്പോള്‍ സ്വയംകൃതാനര്‍ഥത്തിന്‍റെ മുന്നിലാണു നാം. കടലിനടിയിലും എവറസ്റ്റിനു മുകളിലും മന്ത്രിസഭാ യോഗം ചേര്‍ന്ന്് ചെറു രാജ്യങ്ങള്‍ പ്രതീകാത്മക മാതൃക കാട്ടിയിട്ടുണ്ട്. കാടും മേടും പച്ചപ്പുകളും കുന്നും വയലും ചെറു തോടുകളും സംരക്ഷിക്കുകയാണു നമുക്കു കരണീയം, കര്‍ത്തവ്യം.

അതിനു മുഖ്യമായി വേണ്ടുന്നതു ഭരണാധികാരികളുടെ ഇച്ഛാശക്തി. സൈലന്‍റ് വാലി സംരക്ഷിക്കാന്‍ ഒരുക്കിയ പ്രതിരോധവും ജാഗ്രതയും ഓരോ വൃക്ഷത്തിന്‍റെയും കടയ്ക്കല്‍ കത്തി വെക്കാന്‍ ശ്രമിക്കുമ്പോള്‍ ഉണ്ടാകണം. വരണ്ടുണങ്ങുന്ന നദികള്‍ക്കു പുതുജീവന്‍ ഉണ്ടാകണമെങ്കില്‍ മഴക്കാടുകള്‍ വെട്ടി നശിപ്പിക്കാന്‍ അനുവദിക്കാതിരിക്കണം. ഭൂമിയില്‍ ഒരു തുള്ളി വെള്ളം പുതുതായി നിര്‍മിക്കാന്‍ ആര്‍ക്കും കഴിയില്ല. പകരം ഉള്ള വെള്ളം പാഴാക്കാതെ ഉപയോഗിക്കാന്‍ സാധിക്കും. ഇതാണ് നാം പഠിക്കേണ്ടത്.

ഭൂമിയില്‍ ലഭ്യമായ ജലത്തില്‍ ഒരു ശതമാനം മാത്രമാണു കുടിക്കാന്‍ യോഗ്യമായിട്ടുള്ളു എന്ന ആഗോള ശാസ്ത്ര-പരിസ്ഥിതി യാഥാര്‍ഥ്യം വിദ്യാര്‍ഥികള്‍ മാത്രമല്ല, സര്‍വരും സദാ ഓര്‍ത്തുവയ്ക്കേണ്ടുന്ന ഒന്നാണ്.

Recently Posted Comments
salil | 15-03-2010
เด‡เดจเตเดจเดฟเดคเดพ เดจเดฎเตเดฎเดณเตโ€ เด…เด•เตเดทเดฐเดพเดฐเตโ€เดฅเดคเตเดคเดฟเดฒเตโ€ เดšเตเดŸเตเดŸเตเดชเตŠเดณเตเดณเตเดจเตเดจเต. เดชเตŠเดณเตเดณเดฟเดตเดพเดŸเตเดจเตเดจเต. เดตเดพเดŸเดฟเด•เตเด•เดฐเดฟเดฏเตเดจเตเดจเต. เด‡เดคเต†เดฒเตเดฒเดพเด‚ เดจเดพเด‚ เดคเดจเตเดจเต† เดตเดฐเตเดคเตเดคเดฟเดฏ เดตเดฟเดจเดฏเดพเดฃเต†เดจเตเดจ เดคเดฟเดฐเดฟเดšเตเดšเดฑเดฟเดตเดฟเดฒเตโ€ เดจเดฟเดจเตเดจเดพเดตเดฃเด‚ เด…เดŸเตเดคเตเดค เดคเตเดŸเด•เตเด•เด‚. เดจเดฎเตเด•เตเด•เต เดจเดฎเตเดฎเตเดŸเต† เดจเดฆเต€เดคเต€เดฐเด™เตเด™เดณเดฟเดฒเตโ€ เดชเต‚เด™เตเด•เดพเดตเดจเด™เตเด™เดณเต‹ เด‰เดฒเตเดฒเดพเดธเดจเต€เดฑเตเดฑเต‹เดŸเด™เตเด™เดณเต‹ เด•เดพเดฃเดพเดจเตโ€ เด•เดดเดฟเดžเตเดžเดฟเดฒเตเดฒเต†เด™เตเด•เดฟเดฒเตเด‚ เดธเดพเดฐเดฎเดฟเดฒเตเดฒ, เด† เดจเต€เดฐเตŠเดดเตเด•เตเด•เต†เด™เตเด•เดฟเดฒเตเด‚ เดจเดฟเดฒเดจเดฟเดจเตเดจเดพเดฒเตโ€ เดฎเดคเดฟเดฏเดพเดฏเดฟเดฐเตเดจเตเดจเต. เดชเตเดฐเด•เตƒเดคเดฟเดฏเต‹เดŸเดฟเดคเตเดตเดฐเต† เดšเต†เดฏเตเดคเตเดชเต‹เดฏ เดชเดพเดชเด™เตเด™เดณเตเดŸเต† เดฎเต‹เด•เตเดทเดคเตเดคเดฟเดจเดพเดฏเดฟ เดจเดฎเตเด•เตเด•เดฟเดจเดฟ เดฎเตเดŸเตเดŸเดฟเดชเตเดชเดพเดฏเตเดฏเดฟเดฒเตโ€ เดชเตเดฐเดพเดฐเตโ€เดฅเดฟเด•เตเด•เดพเด‚. เดจเดฎเตเดฎเต† เดฆเตˆเดตเด‚ เดฐเด•เตเดทเดฟเด•เตเด•เดŸเตเดŸเต‡. เด†เดฎเต‡เดจเตโ€.!!!
Johney Kunnil | 15-03-2010
The article once again reminds us the importance of keeping the ecological balance. Violations are often justified in the name of development. Authorities either close their eyes towards violations or become partners with the violators. Unless strict punishment is imposed and more awareness programs introduced, things are going to be worse. Let us all stand up and do whatever possible to protect our nature....
Sam Pynummoodu | 14-03-2010
BEST RESPONSE TO THE CURRENT AFFAIRS "GLOBAL WARMING " WE HAVE TO DISCUSS MORE AND MORE ALL THE BEST

Submit your comment below
We log your IP for security reasons.
Name
Email
(optional)
:: Comment ::
Characters Left
     
HIT 96.7 FM LIVE !
Copyright 2009 Murukkumpuzha.com. | Add to Favorites | Director : Hudson Sunny | Designed & Developed by Tulip Web Media    Facebook Del.icio.us Digg